സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാദമി) പരീക്ഷ ഇനി സ്ത്രീകൾക്കും എഴുതാമെന്ന് അറിയിച്ചത്. സെപ്റ്റംബർ അഞ്ചിന് പരീക്ഷ ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.
ഉത്തരവ് പ്രകാരം കൂടുതൽ സ്ത്രീകൾക്ക് സേനയിൽ പ്രവർത്തിക്കാൻ കഴിയും. സായുധസേനയുടെ പ്രവേശനപരീക്ഷയിൽ സ്ത്രീകൾക്ക് പരിഗണന നൽകാത്തത് ലിംഗവിവേചനമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. സർക്കാർ ഈ മാനസികാവസ്ഥ മാറ്റണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
ജുഡീഷ്യറിയുടെ ഉത്തരവ് ലഭിക്കാൻ കാത്തിരിക്കാതെ സ്വയം മാറ്റങ്ങൾ നടപ്പിലാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ക്രിയാത്മകമായി കാര്യങ്ങൾ പ്രാവർത്തികമാക്കണമെന്നും സൈന്യം സ്വമേധയാ തീരുമാനമെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി പരാമർശിച്ചു.
Story Highlights: Woman can appear for NDA Exam says Supreme Court.