ഫോർഡ് അടച്ചുപൂട്ടൽ, തൊഴിലാളികൾക്ക് പകരം ജോലിയില്ല; പ്രതിഷേധം

Anjana

ഫോർഡ് തൊഴിലാളികൾക്ക് പകരം ജോലിയില്ല
ഫോർഡ് തൊഴിലാളികൾക്ക് പകരം ജോലിയില്ല

 അടുത്തിടെയാണ് ഫോർഡ് ഇന്ത്യ രാജ്യത്തെ പ്ലാന്റുകൾ അടച്ചുപൂട്ടുന്നതായി അറിയിച്ചത്. എന്നാൽ പ്ലാന്റ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചതായി തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.

ഇതേതുടർന്ന് ഒരു വിഭാഗം ജീവനക്കാർ നടപടിക്കെതിരെ  പ്രതിഷേധം നടത്തി. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാറിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് തൊഴിലാളികൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2675 ചെന്നൈ ഫോർഡ് പ്ലാന്റിലെ സ്ഥിരം ജീവനക്കാർക്ക് പ്ലാന്റ് ഏറ്റെടുക്കുന്ന കമ്പനിയിൽ ജോലി നൽകണമെന്നായിരുന്നു യൂണിയന്റെ ആവശ്യം.

എന്നാൽ ഫോർഡ് ഇന്ത്യ ആവശ്യം നിരസിക്കുകയും നഷ്ടപരിഹാര പാക്കേജുമായി മുന്നോട്ടു പോകുകയും ചെയ്യാനാണ് തീരുമാനം.

 അതേസമയം ജീവനക്കാരും യൂണിയനുമായി ചേർന്ന് പ്രവർത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഫോർഡ് ഔദ്യോഗിക വിശദീകരണം നൽകി.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യവസായമന്ത്രി തങ്കം തെന്നരസ് എന്നിവരുടെ നേതൃത്വത്തിൽ ഫോർഡ് ഇന്ത്യ അടച്ചുപൂട്ടുന്നത് മൂലമുള്ള തുടർനടപടികൾ തീരുമാനിക്കാൻ യോഗം ചേർന്നിരുന്നു. കൂടാതെ തമിഴ്നാട് സർക്കാർ ചെന്നൈ ഫോർഡ് പ്ലാന്റ് ഏറ്റെടുക്കാൻ എത്തുന്നവർക്കായി സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: Workers protest against Ford India