‘ഈ രാജ്യം നമ്മൾ എല്ലാവരുടേയും’; സ്വാതന്ത്ര്യദിനത്തിൽ മധുരമേറുന്ന ഗാനവുമായി മമത ബാനർജി

Anjana

മധുരമേറുന്ന ഗാനവുമായി മമത ബാനർജി
മധുരമേറുന്ന ഗാനവുമായി മമത ബാനർജി

ന്യൂഡൽഹി: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കാതുകൾക്ക് ഇമ്പമേകുന്ന ഗാനവുമായി മമതാ ബാനർജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് മമത ബാനർജി ഗാനരചനയിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്.

‘ദേശ് താ സോബർ നിജെർ’ (ഈ രാജ്യം നമ്മൾ എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനം ശനിയാഴ്ച രാത്രിയോടെ മമത ബാനർജി തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്ക് വെച്ചത്. ഗാനം ആലപിച്ചിരിക്കുന്നത് ബംഗാളി ഗായികരായ ഇന്ദ്രാലി സെൻ, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊൽക്കത്തയിൽ ഇന്ത്യയുടെ സ്വാതന്ത്യദിനം വിപുലമായ രീതിയിലാണ് ആഘോഷിച്ചത്. കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിലെ സ്മാരകത്തിൽ 7500 ചതുരശ്ര അടിയിൽ ത്രിവർണപതാക കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

‘ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ശക്തികൾക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയർത്താം. ഈ ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിച്ചുകൂടാ’- മമത ട്വീറ്റ് ചെയ്തു.

Story highlight : West Bengal cm Mamata Banerjee penned a song for 75th independence day