ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നു: വിഡി സതീശൻ.

ബാങ്ക് തട്ടിപ്പ് സിപിഐഎം ഭയക്കുന്നു
ബാങ്ക് തട്ടിപ്പ് സിപിഐഎം ഭയക്കുന്നു

സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സിപിഐഎമ്മിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഒരു പാർട്ടി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാമർശിച്ചിരുന്നു. വെളിപ്പെടുത്തലിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്നും ഭരണ കക്ഷിയാണ് ആ പാർട്ടിയെന്നും വി.ഡി സതീശൻ ആരോപിച്ചു.

സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത കൂടുതൽ ഉറപ്പുവരുത്തണം. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുമെന്നതും സർക്കാർ ഉറപ്പ് നൽകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

വട്ടിപ്പലിശക്കാർക്കടക്കം സർക്കാർ മുൻപ് മൊറട്ടോറിയം നൽകിയെന്നും എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതൊന്നും ഇല്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.

ലോക്ക്ഡൗണിലെ ജനജീവിതം ദുഷ്കരമാണ്. വരുമാനം വഴി മുട്ടിയതോടെ ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ്.
ധനകാര്യ സ്ഥാപനങ്ങൾക്ക് റിക്കവറി നടപടികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകണം.

  കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു

ബാങ്കുകാരും പലിശക്കാരും ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടിയെടുത്തില്ല. ഇനിയും നടപടിയെടുക്കുന്നില്ലെങ്കിൽ ജനങ്ങളുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ടിപിആർ റേറ്റ് നിർണയിക്കുന്നതിൽ ഉൾപ്പെടെ അശാസ്ത്രീയത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: VD Satheesan response against CPIM

Related Posts
ഗോഡ്സെയെ പിന്തുടരരുത്; വിദ്യാർത്ഥികളോട് എം.കെ. സ്റ്റാലിൻ
Follow Gandhi Ambedkar

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ഗാന്ധി, അംബേദ്കർ, പെരിയാർ Read more

കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. Read more

ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
RSS CPIM Controversy

എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് Read more

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

  കേരള മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷനും കോഴ്സ് കോർഡിനേറ്റർ നിയമനവും
മകന്റെ ആഡംബര ജീവിതം വിവാദമായതോടെ മംഗോളിയൻ പ്രധാനമന്ത്രി രാജി വെച്ചു
Mongolia PM Resigns

മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജി വെച്ചു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more