ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസ് പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കുന്നതിന് അനുമതി തേടി പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇര വിശദീകരിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇരയുടെ ആവശ്യം തിങ്കളാഴ്ച്ച പരിഗണിക്കും.
പ്രതിയുമായി ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഫാ. റോബിൻ വടക്കുംചേരിയും ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഫയൽ ചെയ്തിരിക്കുന്നത് അഭിഭാഷകൻ അലക്സ് ജോസഫാണ്.
Story highlight : The girl sought permission to marry Robin Vadakkumcheri.