KERALANEWS

കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. ജില്ലാ കളക്ടർ ഇതിനോടനുബന്ധിച്ച് ഉത്തരവിറക്കി. അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസ്; ജി. കൃഷ്ണകുമാറും മകളും മുൻകൂർ ജാമ്യാപേക്ഷ നൽകി
ജി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയ കേസിൽ വഴിത്തിരിവ്. സ്ഥാപനത്തിലെ ക്യൂആർ കോഡിൽ തിരിമറി നടത്തിയാണ് പണം തട്ടിയത്. കേസിൽ ജീവനക്കാർക്കെതിരെ ദിയ കൃഷ്ണയും ജി. കൃഷ്ണകുമാറും കേസ് നൽകിയിട്ടുണ്ട്. ഇരുവിഭാഗവും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. സൺ ആശുപത്രിയിൽ എത്തിയാണ് സുരേഷ് ഗോപി ഷൈൻ ടോമിനെയും അമ്മയെയും കണ്ടത്. ഷൈൻ ടോമിന്റെ പരിക്ക് ഗുരുതരമല്ലെന്നും ശസ്ത്രക്രിയ വേണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി മുകുന്ദൻ നല്ലൊരു വ്യക്തിയാണെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, നടൻ ആക്രമിച്ചെന്ന് മാനേജർ വിപിൻ പറഞ്ഞതിൽ കഴമ്പില്ലെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു.

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. ബിജെപി നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. അഖിൽ മാരാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.

ബൈക്കിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
പോത്തന്കോട് കല്ലൂരില് ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. സംഭവത്തിൽ കല്ലൂര് സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്.ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടോളം പേര് ഉൾപ്പെട്ട സംഘമാണ് യുവാവിനെ ...

സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് 21 മുതൽ.
ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുക, ബസ്ച്ചാർജ് വർധിപ്പിക്കുക, ...

ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി അപകടം ; 6 പേര്ക്ക് പരിക്ക്.
ഹരിപ്പാട്: ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി ഉണ്ടായ അപകടത്തിൽ 6 പേര്ക്ക് പരിക്ക്.ഹരിപ്പാട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന് കിഴക്കുവശം ഓട്ടോ സ്റ്റാന്ഡിലാണ് അപകടം സംഭവിച്ചത്. സ്റ്റാന്ഡില് ...

കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ; പ്രശ്നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന് ആശുപത്രി സൂപ്രണ്ട്.
ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില് കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ഉണ്ടായതിനെ തുടർന്ന് പരാതിയുമായ രക്ഷിതാക്കൾ. ആശുപത്രിയില് വിവിധ രോഗങ്ങളെ തുടര്ന്ന് പ്രവേശിപ്പിച്ച കുട്ടികള്ക്കാണ് കുത്തിവെപ്പെടുത്തതു ...

ബൈക്കില് ലോറിയിടിച്ച് മുഹമ്മ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
മുഹമ്മ: ബൈക്കില് ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു.സംഭവത്തിൽ പഞ്ചായത്ത് എട്ടാം വാര്ഡ് അശ്വതി നിവാസില് സജി -ശ്രീദേവി ദമ്ബതികളുടെ മകന് അക്ഷയ് (23) ആണ് ...