ട്രാൻസ്ജെൻഡറുകളുടെ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം.

Anjana

ട്രാൻസ്ജെൻഡറുകളുടെ സംവരണം ഒബിസി പട്ടികയിൽ
ട്രാൻസ്ജെൻഡറുകളുടെ സംവരണം ഒബിസി പട്ടികയിൽ
Photo Credit: TOI

ട്രാൻസ്ജെൻഡറുകളുടെ സംവരണം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി. ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

ഇതോടെ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിയ്ക്കുമായുള്ള 27 ശതമാനം സംവരണ വിഭാഗത്തിൽ ഇവരും ഉൾപ്പെടും. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനും മന്ത്രാലയങ്ങളും ചേർന്നാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ട്രാൻസ്ജെൻഡർ വ്യക്തികളെ മൂന്നാംലിംഗക്കാരായി അംഗീകരിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. കൂടാതെ ഇവർ സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക വിഭാഗത്തിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നടപടി.

ഒബിസി പട്ടിക ഭേദഗതി ചെയ്ത് അതിൽ ട്രാൻസ്ജെൻഡറുകളെയും ഉൾപ്പെടുത്താനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം. എന്നാൽ ഇവ സങ്കീർണമായതിനാൽ ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ഒബിസി പട്ടിക പുതുക്കുകയെന്നാണ് റിപ്പോർട്ട്‌.

Story Highlights: Transgenders as OBC’s to enable access to Reservations.