വിശാഖപട്ടണം : തെലുങ്ക് സിനിമാനിർമാതാവും പി.ആർ.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വിശാഖപ്പട്ടണത്തിലെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻ എന്ന നിർമാണ കമ്പനിയുടെ ഉടമയാണ് മഹേഷ് കൊനേരു.
മിസ് ഇന്ത്യ, 118, തിമരുസു എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അദ്ദേഹം.
ജൂനിയർ എൻ.ടി.ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ എന്നിവരുടെ പി.ആർ.ഒ ആയി സേവനമനുഷഠിച്ചിട്ടുണ്ട്..
Story highlight : Telugu producer Mahesh Koneru passesd away.