ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ 4.17 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.വെല്ലൂരിൽ ആണ് സംഭവം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വെല്ലൂരിന് 59 കിലോമീറ്റർ കിഴക്ക്- തെക്ക് കിഴക്കായി 25 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.സംഭവത്തിൽ ഇതുവരെ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല.വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തെ തുടർന്ന് ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.വെല്ലൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഭൂചലനം ഉണ്ടായത്.
Story highlight : Earthquake in Tamil Nadu.