തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ ഡ്രൈവര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര് ഹരീഷ് കുമാറിനാണ് പരിക്കേറ്റത്.
ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസിലെ യാത്രക്കാര് സുരക്ഷിതരാണ്.ഇന്ന് പുലര്ച്ചെ 6:30 മണിയോടെ സേലം-ഹൊസൂര് റോഡില് കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര് അകലെയാണ് സംഭവം നടന്നത്.
ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.ഡ്രൈവറുടെ കാബിന് പൂര്ണമായും തകര്ന്ന നിലയിലാണ്.
ഡ്രൈവര് ഉറങ്ങിയത് കാരണമാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Story highlight : KSRTC bus driver injured in bus accident at TamilNadu.