മധ്യപ്രദേശ് ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിരക്കിന് കാരണമായത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, മുന്‍മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെയുള്ള വി.ഐ.പികളുടെ സന്ദര്‍ശനമാണ്.
സംഭവം തിങ്കളാഴ്ചയായിരുന്നു.
ക്ഷേത്രത്തിലേക്ക് കൂട്ടമായി വി.ഐ.പികള്‍ക്കൊപ്പം ഭക്തര്‍ കൂടി എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.ക്ഷേത്രത്തിന്‍റെ നാലാം ഗേറ്റില്‍ തിങ്ങിക്കൂടിയ ഭക്തര്‍ക്ക് ക്ഷമ നശിക്കുകയും പര്സപരം തള്ളുകയും പിന്നീട് ഇത് വലിയ തിക്കിലേക്കും തിരക്കിലേക്കും വഴിയൊരുക്കുകയായിരുന്നു.
#WATCH | A stampede-like situation was seen at Mahakaleshwar Temple in Ujjain, Madhya Pradesh yesterday pic.twitter.com/yxJxIYkAU5
— ANI (@ANI) July 27, 2021
ഭക്തര്‍ തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിനെതിരെയും തിരിഞ്ഞു.ജനങ്ങള്‍ തടിച്ചുകൂടിയത് കോവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ്.500 പേര്‍ക്ക് മാത്രമായി രണ്ട് മണിക്കൂറില്‍ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
Story highlight : VIP visit; Several people were injured in a stampede at a temple in Ujjain.