Headlines

National

രജനീകാന്ത് ആശുപത്രിയിൽ നിന്ന് മടങ്ങി ; വീട്ടില്‍ തിരിച്ചെത്തിയതായി താരത്തിന്റെ ട്വീറ്റ്

actor rajanikanth

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തന്റെ വീട്ടിലേക്ക് മടങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് താരം ആശുപത്രി വിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മാസം 28 ആം തീയതിയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.

എന്നാലിപ്പോൾ താരം വീട്ടില്‍ തിരിച്ചെത്തിയതായി ട്വീറ്റിലൂടെ പങ്കുവച്ചിരിക്കയാണ്.

അതേസമയം താരത്തിന്റെ ആരോഗ്യത്തിനായി ആരാധകരുടെ പ്രാര്‍ഥനകള്‍ തുടരുകയാണ്.

ക്ഷേത്രങ്ങളില്‍ താരത്തിനായി ആരാധകർ ഒട്ടേറെ വഴിപാടുകള്‍ നടത്തിയിരുന്നു.

പരിശോധനകൾക്കു ശേഷം രജനി കാന്തിനെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു.തലയുടെ സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നതോടെ രക്തക്കുഴൽ പൊട്ടിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുമായി കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷന് താരത്തെ വിധേയമാക്കിയിരുന്നു.

Story highlight : Rajinikanth discharged from hospital.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts