ന്യൂഡൽഹി : ജാലിയൻ വാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കെതിരായി കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി രംഗത്ത്. രക്തസാക്ഷിത്വത്തിന്റെ അർഥമെന്തെന്ന് അറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്തസാക്ഷികളെ ഈ രീതിയിൽ അപമാനിക്കാൻ സാധിക്കുകയുള്ളുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
‘ഒരു രക്തസാക്ഷിയുടെ മകനാണ് ഞാൻ. യാതൊരു കാരണവശാലും രക്തസാക്ഷികളെ അപമാനിക്കുന്നത് എനിക്ക് സഹിക്കാനാകില്ല.ഞങ്ങൾ ഈ ക്രൂരതയ്ക്ക് എതിരാണ് ‘ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ജാലിയൻ വാലാബാഗിൽ ലൈറ്റ്-ലേസർ ഷോ നടക്കുന്നതിന്റെ ചിത്രം പ്രചരിപ്പിച്ച ഒരു മാധ്യമ വാർത്ത പങ്കുവെച്ചായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.
जलियाँवाला बाग़ के शहीदों का ऐसा अपमान वही कर सकता है जो शहादत का मतलब नहीं जानता।
— Rahul Gandhi (@RahulGandhi) August 31, 2021
मैं एक शहीद का बेटा हूँ- शहीदों का अपमान किसी क़ीमत पर सहन नहीं करूँगा।
हम इस अभद्र क्रूरता के ख़िलाफ़ हैं। pic.twitter.com/3tWgsqc7Lx
സ്വാതന്ത്യത്തിനായി പോരാടാത്തവർക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെ വില മനസ്സിലാക്കാൻ കഴിയില്ലെന്നും രാഹുൽ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
ജാലിയൻവാലാബാഗ് നവീകരണത്തെ തുടർന്ന് സ്മാരകത്തിൽ ലൈറ്റ് ഷോ നടത്തിയതിനെതിരെയും വിമർശനങ്ങൾ ശക്തമായിരുന്നു. നവീകരിച്ച ജാലിയൻ വാലാബാഗ് സ്മാരകത്തിന്റെ ഉദ്ഘാടനം ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്.
Story highlight : Rahul Gandhi against the renovation work done at Jallianwala Bagh.