ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗത്തിലെ ലോംഗ് ജമ്പ് താരവും മലയാളിയുമായ എം ശ്രീശങ്കർ പുറത്തായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
7.69 മീറ്റർ നേട്ടത്തിൽ പതിമൂന്നാമത് എത്തിയ താരം ഫൈനൽ റൗണ്ടിൽ പുറത്താകുകയായിരുന്നു. 8.26 മീ. എന്ന തകർപ്പൻ പ്രകടനത്തോടെയാണ് എം. ശ്രീശങ്കർ ഒളിമ്പിക്സിലേക്ക് പ്രവേശനം നേടിയത്.
അതേസമയം ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ച വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധുവിനും കനത്ത തിരിച്ചടിയാണ് ഫൈനലിൽ നേരിടേണ്ടതായി വന്നത്. എന്നാൽ ഡിസ്കസ് ത്രോയിൽ ഇന്ത്യൻതാരം കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
Story Highlights: M Shreeshankar out from long jump Finals at Tokyo Olympics.