കൊളംബിയൻ താരത്തോട് ടോക്യോ ഒളിമ്പിക്സ് വനിതാ ബോക്സിംഗ് വിഭാഗത്തിൽ പരാജയപ്പെട്ട് പുറത്തുപോകുമ്പോൾ ചിരിക്കുന്ന മുഖത്തോടെയുള്ള മേരി കോമിനെയാണ് കാണാൻ കഴിഞ്ഞത്.
മേരി കോമിൽ പരാജയത്തിന്റെ യാതൊരു ഭാവവും കണ്ടില്ല.അക്കാര്യം മത്സരം വീക്ഷിച്ചവർക്ക് വ്യക്തമാകും.
മേരി അക്കാര്യം അറിയുന്നത് ഉത്തേജക മരുന്ന് പരിശോധനയ്ക്കായി സാംപിൾ നൽകാൻ പോയപ്പോൾ പരിശീലകൻ ചോട്ടെലാലിൽ നിന്നാണ്.
തന്റെ വിജയി മേരിയാണെന്നും വിഷമിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എന്തോ പ്രശ്നമുണ്ടെന്ന് മേരിക്ക് മനസിലായത്.
മുൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റാണ് ഫോണെടുത്ത് നോക്കിയപ്പോൾ കണ്ടത്. അപ്പോഴാണ് തനിക്ക് യാഥാർത്ഥ്യം മനസിലായതെന്നും കരച്ചിൽ പിടിച്ചു നിർത്താനായില്ലെന്നും മേരി കോം മാധ്യമങ്ങളോട് പറഞ്ഞു.
Story highlight : The fact is that Mary Kom was unaware of her failure in the ring.