ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ പ്രവേശിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചൈനീസ് താരം ചെൻ നിൻ ചിന്നിനെ 4-1 എന്ന തകർപ്പൻ സ്കോർ നിലയിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സെമിയിൽ സ്ഥാനം ഉറപ്പിച്ചത്.
ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ച്ച ആദ്യ റൗണ്ടിൽ 3-2ന് ഒരു ലീഡ് നേട്ടത്തോടെയാണ് ലവ്ലിൻ ജയിച്ചത്. ശേഷം രണ്ടാം റൗണ്ടിലും മിന്നുന്ന പ്രകടനം നടത്തിയ താരം മൂന്നാം റൗണ്ടിൽ സെമി ഉറപ്പിക്കുകയായിരുന്നു.
2018ലും 2019ലും ലോകചാമ്പ്യൻഷിപ്പിൽ ലവ്ലിന വെങ്കല മെഡൽ ജേതാവ് ആയിരുന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനുവാണ് ഒളിമ്പിക്സിൽ വെള്ളി നേടി രാജ്യത്തിനായി ഇതുവരെ ഏക
മെഡൽ നേടിയത്.
Story Highlights: India’s boxing player Lovlina Borgohain enters Semi final.