ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മീരാഭായി ചാനുവിന് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ സ്വർണ്ണം നേടിയ ചൈനീസ് താരമായ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹം നിലനിന്നിരുന്നു. അതിനാൽ മീരാഭായി ചാനുവിന്റെ വെള്ളി സ്വർണ്ണമായേക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കില്ലെന്നും ചൈനീസ് താരം ഉപയോഗിച്ചതായി വിവരം ഇല്ലെന്നും പരിശോധന ചുമതലയുള്ള അധികൃതർ പറഞ്ഞു.
നേരത്തെ 2000ത്തിൽ കർണം മല്ലേശ്വരിയാണ് ഇന്ത്യക്കായി സിഡ്നി ഒളിമ്പിക്സിൽ
ഭാരോദ്വഹനത്തിൽ വെള്ളി നേടിയത്. ഇതിനുശേഷം ഈ വിഭാഗത്തിൽ വെള്ളി നേടുന്ന രണ്ടാമത്തെ താരമാണ് മീരാഭായി ചാനു.
Story Highlights: Mirabai Chanu’s silver won’t be gold.