വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും യോഗം ചേരും.മൂന്നുദിവസത്തേക്കാണ് മോദിയുടെ സന്ദർശനം.
ബുധനാഴ്ച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ന്യൂയോർക്കിലേക്കു യാത്രതിരിക്കുന്ന മോദി അടുത്തദിവസം യു.എൻ. പൊതുസഭയിൽ പങ്കുചേരും.
ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ തുടങ്ങിയവരാണ് മോദി കൂടിക്കാഴ്ച നടത്തുന്ന മറ്റുനേതാക്കൾ.
അഫ്ഗാനിസ്താൻ, കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയവയാണ് ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ.
Story highlight : Prime Minister Narendra Modi to visit US.