ടെക്നിക്കൽ ജോലി ഉപേക്ഷിച്ചു; സിവിൽ സർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്.

Anjana

സിവിൽസർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്
സിവിൽസർവീസ് റാങ്ക് തിളക്കത്തിൽ പ്രസാദ്

എറണാകുളം സ്വദേശി കെ പ്രസാദ് കൃഷ്ണനാണ് നിശ്ചയദാർഢ്യത്തോടെ സിവിൽ സർവീസ് റാങ്ക് കരസ്ഥമാക്കിയത്. ഒറാക്കിളിലെ മികച്ച ശമ്പളത്തിലെ ജോലി ഉപേക്ഷിച്ചാണ് പ്രസാദ് സിവിൽ സർവീസ് നേടാൻ തീരുമാനിച്ചത്.

 കോഴിക്കോട് എൻഐടിയിലാണ് ബിടെക് പഠനം പൂർത്തിയാക്കിയത്. എൻജിനീയറിങ്ങിന്റെ നാലാം വർഷമാണ് സിവിൽ സർവീസ് എന്ന മോഹം മനസ്സിൽ കയറിയത്. എൻഐടിയിലെ ക്യാമ്പസ് പ്ലെയ്സ്മെന്റിലൂടെ ആപ്ലിക്കേഷൻസ് എൻജിനീയറായി ഒറാക്കിളിൽ 2016 മുതൽ 2018 വരെ ജോലി ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ആദ്യശ്രമത്തിൽ പ്രസാദിന് പ്രിലിമിനറി പോലും കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ജോലി രാജിവെച്ച് തിരുവനന്തപുരത്ത് കോച്ചിങ്ങിന് ചേർന്നു. രണ്ടാംതവണ അഭിമുഖം വരെയെത്താൻ കഴിഞ്ഞു. പൊളിറ്റിക്കൽ സയൻസ് ഓപ്ഷണൽ വിഷയമായി എടുത്ത പ്രസാദ് മൂന്നാംതവണ സ്വന്തം രീതിയിൽ പഠിച്ചു. പൊളിറ്റിക്കൽ സയൻസിന് മാത്രമായി പ്രത്യേകം കോച്ചിങ്ങിന് പോയി.

209ആം റാങ്കാണ് പ്രസാദ് ഇത്തവണ കരസ്ഥമാക്കിയത്. ഐആർഎസ് കിട്ടാനാകും സാധ്യതയെന്നും ചിലപ്പോൾ ഒരു ശ്രമം കൂടി നടത്തിയേക്കുമെന്നും പ്രസാദ് ആത്മവിശ്വാസത്തോടെ പറയുന്നു.

Story Highlights: Prasad Krishnan, UPSC Civil Services 209th Rank Holder from Kerala.