Headlines

National

പി.എം കെയർ ഫണ്ട് വിവരാവകാശ പരിധിയിൽ വരില്ലെന്ന് കേന്ദ്രസർക്കാർ.

പി എം കെയർ ഫണ്ട്

കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ചതാണ്  പി.എം കെയേഴ്‌സ് ഫണ്ടെന്നും ജനങ്ങളുടെ പൊതുപണം അല്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ  വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി.എം കെയേഴ്‌സ് ഫണ്ടിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയാണ് ഡൽഹി ഹൈക്കോടതിയിൽ ഇക്കാര്യം സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യാറുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഓഡിറ്റ് റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും പറഞ്ഞു.

 ഫണ്ടിലേക്ക് സംഭാവന ചെയ്ത പൊതുജനങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥർ ഓണറേറിയം വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

 ഭരണഘടനയുടെയും കേന്ദ്ര-സംസ്ഥാന നിയമനിർമ്മാണസഭയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഫണ്ടല്ല പി.എം കെയേഴ്‌സ് ഫണ്ട്. വ്യക്തികളുടെയും സംഘടനകളുടെയും സംഭാവന കൊണ്ടാണ് ഫണ്ട് പ്രവർത്തിക്കുന്നത്. നികുതി ഇളവ് നൽകുന്നതിനാൽ മാത്രം പൊതുഫണ്ട് ആകണമെന്നില്ല എന്നും കേന്ദ്രസർക്കാർ  ഹൈക്കോടതിയിൽ വ്യക്തമാക്കി. തുടർന്ന് കേസ് സെപ്റ്റംബർ 27ലേക്ക് മാറ്റി.

Story Highlights: PM cares fund is not a Consolidated fund of India says Centre.

More Headlines

കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു

Related posts