Headlines

National

രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി.

രാജ്യത്ത്  ഇന്ധന വില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസ കൂട്ടി.ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ 101.95 രൂപയും ഡീസൽ 94.90 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ് വില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സാഹചര്യത്തിൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തിരുന്നു. കുറച്ചുദിവസങ്ങളായി വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിൽ മാറ്റങ്ങൾ ഉണ്ടായതോടെയാണ് ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങിയത്.

കൂടാതെ, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ  ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണ്‌  പെട്രോൾ വില കുറയാതിരിക്കാനുള്ള കാരണമെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ പറഞ്ഞു. അതേസമയം പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

Story highlight : petrol price increased in India today

More Headlines

ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്

Related posts