അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചുവരുന്ന പശ്ചാത്തലാത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിയേക്കും.
മെക്സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപ്പിടിത്തം, ഇഡ ചുഴലിക്കാറ്റിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾ എന്നിവയാണ് എണ്ണവില വർധിക്കാൻ കാരണം. 12 ദിവസമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇപ്പോഴത്തെ സാഹചര്യത്തിൽ അത് തുടരുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കേണ്ടി വന്നേക്കുമെന്ന് എണ്ണക്കമ്പനി അധികൃതർ വ്യക്തമാക്കി.
Stiory highlight : Petrol and diesel prices may be increase.