ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചു.
ഒരു സമിതി രൂപം കൊണ്ടാൽ അതിനു മുന്നിൽ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രതിരോധ കാര്യങ്ങളിലോ ദേശീയ സുരക്ഷയിലോ യാതൊരു ഇടപെടലും ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയും തീരുമാനിച്ചു.
ദേശീയ സുരക്ഷ, പ്രതിരോധകാര്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്ന് അറിയിച്ച കോടതി ഹർജിക്കാർ ആരോപിക്കുന്ന ദേശീയ സുരക്ഷയെ സംബന്ധിക്കാത്ത ചോദ്യങ്ങൾക്ക് മറുപടി തരുന്നതിനു എന്താണ് പ്രശ്നമെന്ന് തിരിച്ച് ചോദിച്ചു.
സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കമ്മിറ്റിയൊ മറ്റ് നടപടിയൊ വേണമോയെന്ന് പിന്നീട് ആലോചിക്കാമെന്ന് തീരുമാനമെടുത്തു.
Story highlight : Petitions seeking inquiry on Pegasus were accepted.