സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകുമെന്നും തുടർന്ന് പാൻ ഉപയോഗിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കില്ലെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്വീറ്റിലൂടെ വ്യക്തമാക്കി.
ഈ മാസം അവസാനിക്കുംമുമ്പ് ( സെപ്റ്റംബർ 30നകം ) പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഇടപാടുകാരോട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻപ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇതിനുമുൻപ് പലതവണയായി സർക്കാർ കാലാവധി നീട്ടി നൽകുകയും ചെയ്തിരുന്നു.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതും പണം നിക്ഷേപിക്കുന്നതുമടക്കമുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ നിർബന്ധമാണ്. സാമ്പത്തിക ഇടപാടുകൾക്ക് അസാധുവായ പാൻ ഉപയോഗിക്കാൻ കഴിയില്ല.
Story highlight : PAN will be invalid if not linked to Aadhaar.