യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ വരുമാനമുണ്ട്: കേന്ദ്രമന്ത്രി.

Anjana

യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ
യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ

ഗുജറാത്ത് : കോവിഡ് കാലത്ത് താൻ യുട്യൂബിൽ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ മുഖേന പ്രതിമാസം നാലുലക്ഷം രൂപയെങ്കിലും  കിട്ടുമെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഭറൂച്ചിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.

“കോവിഡ് -19 കാലത്ത് ഞാൻ വീട്ടിൽ പാചകംചെയ്യാനും വീഡിയോ കോൺഫറൻസിലൂടെ പ്രഭാഷണങ്ങൾ ചെയ്യാനും ആരംഭിച്ചു. യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള വിദേശ സർവകലാശാലാ വിദ്യാർഥികൾക്കുള്ള പ്രഭാഷണങ്ങൾ അടക്കം 950 ൽപരം പ്രഭാഷണങ്ങൾ ഓൺലൈനിൽ ഞാൻ ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതുകൊണ്ട് തന്നെ എന്റെ യുട്യൂബ് ചാനലിന് പ്രേക്ഷകർ ഏറെയാണ്. ഇപ്പോൾ എനിക്ക് യുട്യൂബിൽ നിന്നും പ്രതിമാസം നാലു ലക്ഷം രൂപ കിട്ടുന്നുണ്ടെന്നുണ്ട്.”- നിതിൻ ഗഡ്കരി വ്യക്തമാക്കി.

Story highlight :  Minister Nitin Gadkari says he earns Rs 4 lakh a month from YouTube.