
ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് പൊതുവേ വലിയ വിലയാണ്.ഫോണുകൾ ആയാലും ലാപ്ടോപ്പുകൾ ആയാലും വാങ്ങണമെങ്കിൽ വൃക്ക വിൽക്കണം എന്നാണ് പൊതുവേയുള്ള സംസാരം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
   ഇപ്പോഴിതാ പുതിയ പോളിഷിംഗ് തുണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിൾ കമ്പനി.
ആപ്പിളിൻറെ സിഗ്നേച്ചർ ലോഗോ പതിപ്പിച്ചിരിക്കുന്ന ഈ ക്ലോത്ത് ആപ്പിളിൻറെ ഉൽപ്പന്നങ്ങൾ വൃത്തിയാക്കാൻ ആണ് ഉപയോഗിക്കുന്നത്.
1,900 രൂപ വിലവരുന്ന ഈ തുണിക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആകും എന്നാണ് കമ്പനിയുടെ വാദം.
ഉൽപ്പന്നത്തിൻറെ വിലയെ ട്രോളുകയാണ് സോഷ്യൽ മീഡിയ മുഴുവനും.
ആപ്പിൾ മാക് ബുക്കിൻറെ വില കേട്ട് കണ്ണുനിറയുന്നവർക്ക് തുടയ്ക്കാനുള്ള തുണിയും ഡിസൈൻ ചെയ്തിരിക്കുകയാണ് ആപ്പിൾ എന്നാണ് ഒരു ഉപഭോക്താവിൻറെ പ്രതികരണം.
Story highlight : Apple to introduce new cleaning cloth.
					
    
    
    
    
    
    
    
    
    
    








