പാലിനെക്കുറിച്ചുള്ള പൊതുധാരണകൾ പൂർണ്ണമായും ശരിയല്ലെന്ന് ലണ്ടനിലെ കിങ്സ് കോളജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസർ ഡോ. ടിം സ്പെക്ടർ ചൂണ്ടിക്കാണിക്കുന്നു. മുതിർന്നവർ പാലു കുടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വെൽനസ് സ്റ്റെപ്സ് എന്ന പോഡ്കാസ്റ്റിൽ പറയുന്നു. പാലിനെ ഒരിക്കലും ഒരു ആരോഗ്യകരമായ ഡ്രിങ്ക് ആയി കാണേണ്ടതില്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
പാലിൽ അടങ്ങിയ കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെന്നായിരുന്നു പൊതുവായ ധാരണ. എന്നാൽ പാലു കുടിക്കുന്നത് വളർച്ചയെ സഹായിക്കുമെങ്കിലും നിങ്ങളുടെ എല്ലുകളെ ആരോഗ്യമുള്ളതാക്കില്ലെന്ന് ഡോ. സ്പെക്ടർ പറയുന്നു. മാത്രമല്ല, എല്ലുകൾ പൊട്ടാനുള്ള സാധ്യത ഇത് വർധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പാൽ എല്ലുകൾ വേഗത്തിൽ വളരാൻ സഹായിക്കുമെങ്കിലും എല്ലുകളുടെ ആരോഗ്യത്തിൽ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളിലും വ്യക്തമാക്കുന്നുണ്ട്. ചായ, കാപ്പി പോലെ ചെറിയ അളവിൽ പാലു കുടിക്കാമെങ്കിലും പാൽ മാത്രമായി കുടിക്കുന്നത് മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും അത്ര നല്ലതല്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
Story Highlights: Professor Tim Spector challenges common beliefs about milk’s health benefits, especially for adults and bone health.