
ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിലെ വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനുവിനെ മണിപ്പൂരിൽ എഎസ്പിയായി നിയമിച്ചേക്കും. വാർത്താക്കുറിപ്പിലൂടെയാണ് മണിക്കൂർ സർക്കാർ ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിലവിൽ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണ് മീരാഭായി ചാനു. കൂടാതെ മണിപ്പൂർ സർക്കാർ ഒരു കോടി രൂപ പാരിതോഷികവും നൽകുമെന്ന് വാഗ്ദാനം ചെയ്തു.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു മത്സരിച്ചത്. അതേസമയം ചൈനയുടെ സ്വർണമെഡൽ ജേതാവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കും.
പരിശോധനയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാൽ അയോഗ്യയാക്കി രണ്ടാം സ്ഥാനത്തെ മീരാ ഭായി ചാനുവിനെ ജേതാവായി പ്രഖ്യാപിക്കും.
Story Highlights: Manipur government promises additional superintendent of police position for Mirabai Chanu.