25 ലക്ഷം മുടക്കി ഭാര്യയെ കാനഡയിൽ അയച്ചിട്ടും കൊണ്ടുപോയില്ല; യുവാവ് ജീവനൊടുക്കി.

Anjana

യുവാവ് ജീവനൊടുക്കി കാനഡ ഭാര്യ
യുവാവ് ജീവനൊടുക്കി കാനഡ ഭാര്യ

ഭാര്യയെ പഠിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി കാനഡയിൽ അയച്ചിട്ടും കൊണ്ടുപോകാത്തതിനെ തുടർന്ന് പഞ്ചാബ് സ്വദേശി ആത്മഹത്യ ചെയ്തു.

പഞ്ചാബിലെ ഗോപിന്ദപുരം സ്വദേശി ലവ്പ്രീത് സിംഗാണ്(23) ലക്ഷങ്ങൾ മുടക്കി പഠിപ്പിക്കാനായി ഭാര്യ ബീന്ത് കൗറിനെ(21) കാനഡയിലയച്ചത്. ജൂൺ 23ന്  ഇദ്ദേഹത്തെ കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാനഡയിലെത്തി മാസങ്ങൾക്കുള്ളിൽ ലവ് പ്രീത് സിങ്ങിനെയും കൊണ്ടു പോകാമെന്നായിരുന്നു ബീന്ദ്  കൗർ പറഞ്ഞത്. ഏകദേശം 25 ലക്ഷം രൂപയോളം മുടക്കിയാണ് മകൻ ബീന്ത് കൗറിനെ കാനഡയിൽ അയച്ചതെന്ന് ലവ് പ്രീത് സിംഗിന്റെ പിതാവ് ബൽവിന്ദർ  സിംഗ് പറഞ്ഞു.

മരുമകൾ മകന് നൽകിയ വാക്ക് തെറ്റിച്ചെന്നും പിന്നീട് വിളിക്കാതെയായെന്നും പിതാവ് ആരോപിച്ചു. തുടർന്ന് പിതാവിന്റെ  പരാതിയിൽ യുവതിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു.

Story Highlights: Man suicided in Punjab due to wife’s betrayal