സെപ്തംബര്‍ 27ലെ ഭാരത് ബന്ദിന് പിന്തുണയുമായി ഇടതു മുന്നണി.

Anjana

ഭാരത് ബന്ദിന് പിന്തുണയുമായി ഇടതുമുന്നണി
ഭാരത് ബന്ദിന് പിന്തുണയുമായി ഇടതുമുന്നണി
Representative Photo Credit: PTI

കേരളത്തില്‍ തൊഴിലാളി യൂണിയനുകള്‍ സെപ്തംബര്‍ 27ന്(തിങ്കളാഴ്ച) ആഹ്വാനം ചെയ്ത ഹർത്താലിന് ഇടത് മുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത കിസാൻ മോര്‍ച്ചയാണ് സെപ്റ്റംബർ 27 ന് ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്.

കർഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരവധി സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമുൾപ്പെടെ നൂറിലധികം സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story highlight :  LDF  support Bharat Bandh.