സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സീരിയലുകളെ തിരഞ്ഞെടുത്തിരുന്നില്ല. കലാമൂല്യമുള്ള സീരിയലുകൾ ഇല്ലെന്നായിരുന്നു വിശദീകരണം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെബി ഗണേഷ് കുമാർ എംഎൽഎ. മികച്ച സീരിയലിന് അവാർഡ് നൽകാതിരുന്നത് മര്യാദകേടെന്നും പ്രേക്ഷകരെ കളിയാക്കുന്നതിന് തുല്യമെന്നും എംഎൽഎ പറഞ്ഞു.
ഇതേ നിലപാട് സ്വീകരിക്കാനാണെങ്കിൽ അടുത്ത വർഷം മുതൽ സീരിയലുകൾ അവാർഡുകൾക്ക് ക്ഷണിക്കരുതെന്നും ഗണേഷ് കുമാർ എംഎൽഎ വിമർശിച്ചു. കലാകാരന്മാരെ അപമാനിക്കുന്നതിന് തുല്യമാനിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: KB Ganesh Kumar MLA against Television Award Jury.