ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെയാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുക, ബസ്ച്ചാർജ് വർധിപ്പിക്കുക, കോവിഡ് കാലത്തെ വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ഉന്നയിക്കുന്നത്.
നവംബർ ഒമ്പതിന് പ്രഖ്യാപിച്ചിരുന്ന സമരം സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മാറ്റിവെച്ചത്.അതേസമയം ബസ് ചാര്ജ് വര്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ചര്ച്ച നടത്തും.
Story highlight : Private bus strike from December 21.