ഹരിപ്പാട്: ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി ഉണ്ടായ അപകടത്തിൽ 6 പേര്ക്ക് പരിക്ക്.ഹരിപ്പാട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന് കിഴക്കുവശം ഓട്ടോ സ്റ്റാന്ഡിലാണ് അപകടം സംഭവിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്റ്റാന്ഡില് പാര്ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളില് ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ടെംബോ നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷകള് മറിഞ്ഞ് 4 ഓട്ടോ ഡ്രൈവര്മാര്ക്കും 2 പ്രദേശവാസികള്ക്കും പരിക്കേറ്റിട്ടുണ്ട്
.പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്.ഇവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്.
Story highlight : Six people injured in a road accident at Harippad.