Headlines

National

കാർഗിൽ വിജയത്തിന്റെ 22ആം വാർഷികം; ധീരസ്മരണയിൽ രാജ്യം.

കാർഗിൽ വിജയ് ദിവസ്

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പോരാട്ടങ്ങളിൽ ഒന്നാണ് കാർഗിൽ യുദ്ധം. 1999ൽ അതിശൈത്യത്തിലും പർവ്വതമലനിരകളിൽ പാകിസ്താന്റെ കുടിലതന്ത്രങ്ങളിൽ അടിപതറാതെ പോരാട്ട വീര്യത്തിലൂടെ പാകിസ്താനെ മുട്ടുകുത്തിച്ച ദിവസം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ടു ലക്ഷത്തോളം ഇന്ത്യൻ സൈനികർ അണിനിരന്ന യുദ്ധത്തിൽ കരസേനയും വ്യോമസേനയും കൈകോർത്തു പ്രതിരോധം തീർക്കുകയായിരുന്നു. മൂന്നു മാസം നീണ്ട പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികരാണ് ജീവൻ ത്യജിച്ചത്. 1200 പാകിസ്ഥാൻ സൈനികരും യുദ്ധത്തിൽ ജീവൻ വെടിഞ്ഞിരുന്നു.

ആട്ടിടയന്മാരാണ് പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റം ഇന്ത്യൻ സൈനികരെ അറിയിച്ചത്. തുടർന്ന് ഓപ്പറേഷൻ വിജയ് എന്ന പേരിൽ ആരംഭിച്ച യുദ്ധത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി കാർഗിൽ മലനിരകളിൽ ഇന്ത്യയുടെ വിജയ പതാക സ്ഥാപിച്ചു.

കാർഗിൽ പോരാട്ടത്തിലെ ധീര ജവാന്മാരുടെ സ്മരണക്കായി എല്ലാവർഷവും ജൂലൈ 26 കാർഗിൽ വിജയ് ദിവസായി ആചരിക്കാറുണ്ട്.  കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലഡാക്കിലെ ദ്രാസ് പ്രദേശത്തെ യുദ്ധ സ്മാരകത്തിൽ 599 വിളക്കുകൾ തെളിയിച്ചു.

ഡൽഹി ഇന്ത്യാഗേറ്റിലെ യുദ്ധസ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു നേതാക്കളും പുഷ്പചക്രം അർപ്പിച്ചു അഭിവാദ്യം സ്വീകരിക്കും.

Story Highlights: Kargil Vijay Diwas 2021.

More Headlines

കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു

Related posts