കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര് (46) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ബാംഗ്ലൂര്‍ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പുനീത് രാജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ആശുപത്രി പരിസരത്ത് തിങ്ങികൂടിയിരുന്നു.എന്നാൽ പ്രതീക്ഷയ്ക്ക് വകവെയ്ക്കാതെ ഏതാനും മിനിട്ടുകള്‍ക്ക് മുമ്പാണ് പുനീത് രാജ്കുമാര് അന്തരിച്ചത്.
ഇതിഹാസ നടനായ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്.ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുനീത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനായിട്ടുണ്ട്.
മുതിര്‍ന്നശേഷവും അപ്പുവെന്ന മറ്റൊരു സിനിമയിലും അഭിനയം കാഴ്ചവച്ച പുനീത് രാജ്കുമാര് അതേ വിളിപ്പേരിൽ തന്നെയാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്.
അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) എന്നിവയാണ് പുനീത് രാജ്കുമാർ വേഷമിട്ട ഹിറ്റ് ചിത്രങ്ങള്‍.
ഹു വാണ്ട്സ് ടു ബി എ മില്ല്യണർ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാ കോട്യാധിപതി’ യിലൂടെ ടെലിവിഷൻ അവതാരകനായും അദ്ദേഹം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്.
Story highlight : Kannada superstar Puneeth Rajkumar passed away