
ജസ്റ്റിസ് ബി.വി നാഗരത്ന 2027ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും. ബി.വി നാഗരത്നയുൾപ്പടെ 9 ജഡ്ജിമാരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കടരാമയ്യയുടെ മകളാണ് ബി.വി നാഗരത്ന. നിലവിൽ കർണാടക ഹൈക്കോടതിയിലെ ജഡ്ജിയാണ്. ഏറെക്കാലമായി രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്റ്റിസ് എന്നത് സ്വപ്നമായി തുടരുകയാണ്.
ഇന്ത്യക്ക് ഇനിയെങ്കിലും വനിതാ ചീഫ് ജസ്റ്റിസ് വരാനുള്ള കാലം അടുത്തെന്ന് മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോടബ്ഡെ വിരമിക്കവെ പറഞ്ഞിരുന്നു. സമാന നിലപാടാണ് നിലവിലെ ചീഫ് ജസ്റ്റിസായ എൻ.വി രമണയും സ്വീകരിച്ചിരിക്കുന്നത്.
Story Highlights: Justice BV Nagarathna could be India’s first woman chief Justice.