കൊവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല: വിദഗ്‌ധ സമിതി.

Anjana

വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല
വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല

ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് കൊവിഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേള നിശ്ചയിച്ചതെന്നും ഇടവേള കുറയ്ക്കില്ലെന്നും വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി.

വാക്സിൻ ഡോസുകളുടെ ഇടവേള  12 ആഴ്‌ചയായി തുടരുമെന്നും വിദഗ്‌ധ സമിതി അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ സമർപ്പിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നതെന്നും വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.വാക്സിൻ ഇടവേളയിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് കിറ്റെക്സ് സമർപ്പിച്ച ഹർജിയിലാണ് പുതിയ ഉത്തരവ്.

Story highlight : Interval of Covishield Vaccine doses would not be reduced says expert committee.