Headlines

National

പാർലമെന്റ് സമ്മേളനം ഇന്ന്; ഫോൺ ചോർത്തലുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.

പാർലമെന്റ് സമ്മേളനം ഇന്ന്
Photo Credit: ANI

ഇസ്രായേൽ ചരസോഫ്ട്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്താൽ ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് രണ്ടാം വ്യാപനം നേരിടുന്നതിലെ വീഴ്ച്ച, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതികരണങ്ങൾ ഇന്നുണ്ടായേക്കും. കർഷകസമരത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രേമേയത്തിന് നോട്ടീസ് നൽകിയേക്കാനാണ് സാധ്യത.

എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും ചർച്ചകളിൽ നിന്ന് ഓടിയൊളിക്കില്ലെന്നും സർക്കാർ സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇരുസഭകളിലെയും കക്ഷിനേതാക്കളുമായി സർവകക്ഷിയോഗം കേന്ദ്ര സർക്കാർ ഞായറാഴ്ച്ച വിളിച്ചു ചേർത്തിരുന്നു. ഇതിൽ 33 പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു.

സർക്കാരിന്റെ കാര്യ പരിപാടികൾ നടത്താൻ മാത്രമുള്ള വേദിയായി മാറരുത് പാർലമെന്റ് എന്നും മറ്റ് അംഗങ്ങൾക്ക് സമൂഹത്തിലെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അവസരം നൽകണമെന്നും പ്രതിപക്ഷനേതാക്കൾ പറഞ്ഞു. കാർഷിക പരിഷ്കരണ ബില്ലുകൾ, പെട്രോൾ-ഡീസൽ വിലക്കയറ്റം, കോവിഡ് വാക്സിനേഷൻ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 

അതേസമയം ലോക്‌സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിക്കണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.

ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാസ് കുമാർ  എന്നിവരാണ് കേരളത്തിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ സർവകക്ഷിയോഗത്തിൽ പങ്കെടുത്തത്.

Story Highlights: Indian parliament monsoon session starts today.

More Headlines

കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു

Related posts