ജന്മദിനത്തിൽ സൈനികന് വീരമൃത്യു.

Anjana

soldier death his birthday
soldier death his birthday

കരൻവീർ സിങ് എന്ന സൈനികൻറെ ഇരുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ ഒരുങ്ങവെയാണ് മരണവാർത്ത എത്തുന്നത്.

മധ്യപ്രദേശ്കാരനായ സൈനികൻ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിറന്നാൾ സന്ദേശവുമായി മകനെ വിളിക്കാൻ കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിൻറെ മേധാവിയിൽ നിന്ന് സന്ദേശം എത്തിയത്.

ദേശത്തിനു വേണ്ടി വീരമൃത്യുവരിച്ച മകനെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് പിതാവും മുൻ സൈനികനും ആയ രവി സിങ്ങ് അഭിപ്രായപ്പെട്ടത്. 

2017ലാണ് രജ്പുത്ത് റെജിമെൻറിലാണ് കരൻവീർ സേവനം ആരംഭിച്ചത്.ഒരു സൈനികനായ തനിക്ക് മകൻറെ മരണവാർത്ത താങ്ങാനാവും എന്നും പക്ഷേ കുടുംബത്തിന് അത് പറ്റില്ല എന്നും രവി സിംഗ് പ്രതികരിച്ചു. 

മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും 400 കിലോമീറ്റർ അകലെയാണ് അദ്ദേഹത്തിന്റെ  ജന്മസ്ഥലം വെള്ളിയാഴ്ച കരൻവീർ സിംഗിൻറെ മൃതദേഹം നാട്ടിലെത്തിക്കും.

Story highlight : Heroic death of soldier on his birthday.