
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി രണ്ടുവർഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി 2,500 പേരെ പുതിയതായി ആറുമാസത്തിനകം നിയമിക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വിപുലീകരണത്തിന്റെ ഭാഗമായി ശാഖകൾ, കോമൺ സർവീസ് സെന്ററുകൾ ഉൾപ്പടെയുള്ളവ സ്ഥാപിക്കും. നിലവിൽ ബാങ്ക് 550ലേറെ ജില്ലകളിൽ സേവനം ഉറപ്പാക്കുന്നുണ്ട്.
രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സേവനം നൽകകുകയും എല്ലാ പിൻകോഡുകളിലും സേവനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും ഗ്രൂപ്പ് ഹെഡ്(കമേഴ്സ്യൽ ആൻഡ് റൂറൽ ബാങ്കിങ്) രാഹുൽ ശുക്ല വ്യക്തമാക്കി.
Story highlight : HDFC Bank to extend services to two lakh villages in the country.