ന്യൂഡൽഹി: 2022-2025 കാലത്ത് ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം ധനമന്ത്രി നിർമലാ സീതാരാമൻ പുറത്തുവിട്ടു. അതിൽ 26,700 കിലോമീറ്റർ റോഡും ഉൾപ്പെടും. 12 മന്ത്രാലയങ്ങൾക്കു കീഴിലെ ഇരുപതിലധികം ആസ്തികളാണ് വിൽക്കുന്നത്.
നാല് വർഷത്തെ ആസ്തിവിൽപ്പന വിവരം :
റോഡുകൾ (1,60,200 കോടി): 27 %. സ്വകാര്യമേഖലയ്ക്ക് ആകെ 1,21,155 കിലോമീറ്റർ റോഡാണ് കൈമാറുക. നാല് വർഷത്തിനകം ഇതിന്റെ 22 ശതമാനം. ദക്ഷിണേന്ത്യയിലെ 28 മേഖലകളിൽ 1931 കിലോമീറ്റർ. കേരളത്തിൽ ഇല്ല.
റെയിൽവേ (1,52,496 കോടി): റെയിൽവേ സ്റ്റേഷനുകൾ 400,യാത്രാവണ്ടികൾ 90, കൊങ്കൺ റെയിൽവേയുടെ 741 കിലോമീറ്റർ, റെയിൽവേ സ്റ്റേഡിയങ്ങളിൽ 15 എണ്ണവും തിരഞ്ഞെടുത്ത റെയിൽവേ കോളനികളും. മുഴുവൻ ആസ്തിവിൽപ്പനയുടെ 26%.
വ്യോമയാനം: 25 വിമാനത്താവളങ്ങൾ.സമാഹരിക്കുന്നത് 20,782 കോടി. 18 %. കോഴിക്കോട് വിമാനത്താവളത്തിനൊപ്പം കോയമ്പത്തൂർ, ചെന്നൈ, തിരുപ്പതി തുടങ്ങിയവയും ഉൾപ്പെടുന്നു.
സ്റ്റേഡിയം: 2 ദേശീയ സ്റ്റേഡിയങ്ങൾ,2 പ്രാദേശിക സ്റ്റേഡിയങ്ങൾ.11,450 കോടി. ഇതിൽ ഡൽഹി ജവഹർ ലാൽ നെഹ്രു സ്റ്റേഡിയവും ഉൾപ്പെടുന്നു.
35,100 കോടി -ടെലികോം. 28,900 കോടി-വെയർഹൗസിങ്. ഊർജവിതരണ മേഖലയ്ക്ക് 45,200 കോടി. 28,747 കോടി-ഖനനം. ഊർജോത്പാദനമേഖലയ്ക്ക് 39,832 കോടി. 24,462 കോടി -പ്രകൃതിവാതക പൈപ്പ്ലൈൻ.
തുറമുഖം-12,828 കോടി. പ്രോഡക്ട് പൈപ്പ്ലൈൻ, മറ്റുള്ളവയ്ക്കായി 22,504 കോടി. 15,000 കോടി-അർബൻ റിയൽ എസ്റ്റേറ്റ്. റോഡ്, റെയിൽവേ, ഊർജം, എണ്ണ-വാതക പൈപ്പ്ലൈൻ, ടെലികോം തുടങ്ങിയ മേഖലകൾക്ക് മാത്രമായി ഇതിൽ 83 ശതമാനവും വരും.
ഇതിന്റെ 15 ശതമാനം-0.88 ലക്ഷം കോടി ഈ വർഷംമാത്രം സമാഹരിക്കും. 88190 കോടി ആദ്യവർഷം, 1,62,422 കോടി രണ്ടാംവർഷം, -1,79,544 കോടി മൂന്നാംവർഷം, 1,67,345 കോടി നാലാംവർഷം എന്ന കണക്കിലാണിവ.
Story highlight : Finance Minister Nirmala Sitharaman has released details of assets to be sold.