
വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് ഡോസ് വാക്സിനെടുത്തവരെയും കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടത്തിയത്.
ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് ഷാരോൺ പീകോക്ക് പറയുന്നത് ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും അപകടകാരിയായ വകഭേദം ഡെൽറ്റയാണെന്നാണ്.പഠനങ്ങൾ സൂചിപ്പിക്കുന്നത് ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ആദ്യത്തേതിനെക്കാൾ അപകടകാരിയായി മാറാറുണ്ടെന്നാണ്.
രാജ്യത്ത് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച് 3692 പേർ ആശുപത്രിയിലുള്ളതിൽ 58.3 ശതമാനം പേർ വാക്സിനെടുക്കാത്തവരും 22.8 ശതമാനം പേർ രണ്ട് ഡോസ് വാക്സിനെടുത്തവരുമാണ് എന്നാണ് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് പറയപ്പെടുന്നത്.
അതേസമയം,വാക്സിനെടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഡെൽറ്റ വകഭേദമുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വളരെ കുറവാണ്.പഠനം വ്യക്തമാക്കുന്നത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് യുവാക്കളിൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഡെൽറ്റ വകഭേദത്തിന് കെൽപ്പുണ്ടെന്നാണ്.
Story highlight : Delta variant dangerous; Experts say that even taking two doses of the vaccine can cause the virus.