അഭിനയം കൊണ്ടുമാത്രമല്ല,വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെൻറ് കൊണ്ടും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ.
പൊതുവേദികളില്‍ പ്രത്യക്ഷമാകുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചചെയ്യപ്പെടാറുണ്ട്.
ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോസുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
ദീപാവലിയോട് അനുബന്ധിച്ചാണ് ദീപിക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
എംബ്രോയ്ഡറികള്‍ കൊണ്ട് മനോഹരമായ പിങ്ക് നിറത്തിലുള്ള ചന്ദേരി അനാര്‍ക്കലിയാണ് താരം ധരിച്ചിരിക്കുന്നത്.70,000 രൂപയാണ് ഈ അനാര്‍ക്കലി സെറ്റിന്റെ വില.ഇതിനോടൊപ്പം ഹെവി കമ്മലാണ് ദീപിക അണിഞ്ഞിരിക്കുന്നത്.
ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച ദീപികയുടെ ചിത്രത്തിനു താഴെയായി രണ്‍വീര്‍ സിങ് അടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
Story highlight : Deepika’s new look goes viral on social media.