രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിനെതിരെയാണ് വ്യാപാര സംഘടന രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഇന്ത്യയുടെ ഇ-കൊമേഴ്സ് പോർട്ടൽ സസ്പെൻഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു.
കമ്പനിയിലെ നിയമ വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി വ്യാപാര സംഘടന ആരോപിച്ചു. സംഭവം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വ്യാപാരി സംഘടനയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് ആമസോൺ ഉറപ്പുനൽകി. സംഭവത്തെക്കുറിച്ച് അന്വേഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
Story Highlights: Corruption allegations against Amazon