Headlines

National

സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ ഇനിയില്ല; ഇനി ‘ബിഎച്ച്’ സീരീസ്.

സ്വകാര്യ വാഹനങ്ങൾക്ക് സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് ഭാരത് സീരീസ്(ബിഎച്ച്) എന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ രാജ്യമെമ്പാടുമുള്ള വാഹനങ്ങൾക്ക് ഒറ്റ രജിസ്ട്രേഷനിൽ രാജ്യത്താകെ സഞ്ചരിക്കാം. സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുകളിൽ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നീണ്ട നടപടിക്രമങ്ങളും ഇതോടെ ഒഴിവാകും.

ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിച്ചാൽ പുനഃരജിസ്ട്രേഷൻ നടത്തണമെന്ന നടപടിയും ഒഴിവാകും. 

കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഏകജാലക പോർട്ടൽ വഴിയായിരിക്കും ‘ബിഎച്ച് സീരീസ്’ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. വാഹനം വാങ്ങിയ വർഷത്തിലെ അവസാനത്തെ രണ്ട് അക്കങ്ങളും ‘ബിഎച്ച്’ എന്ന അക്ഷരങ്ങളും ഉൾപ്പെടുത്തിയാകും രജിസ്ട്രേഷൻ നമ്പർ നൽകുക.

കൂടാതെ രണ്ടുവർഷത്തിലൊരിക്കൽ നികുതി അടയ്ക്കണം. നിലവിൽ 15 വർഷത്തിലൊരിക്കലായിരുന്നു നികുതി അടക്കേണ്ടത്. കൂടാതെ 14 വർഷത്തിനുശേഷം വർഷത്തിൽ ഒരിക്കലും നികുതി അടയ്ക്കണം. 

കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കും സൈനികർക്കും പ്രതിരോധ മന്ത്രാലയ ഓഫീസ് ജീവനക്കാർക്കും സൈനികർക്കും തുടങ്ങിയവർക്ക് ആയിരിക്കും രജിസ്ട്രേഷൻ നടപടികളിൽ മുൻഗണന നൽകുക.

Story Highlights: Central Govt. implements BH Series for vehicle registration all over the nation.

More Headlines

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്
മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ചു
മീററ്റിൽ കെട്ടിടം തകർന്ന് 10 പേർ മരിച്ചു; അഞ്ച് കുട്ടികളും മരണത്തിന് കീഴടങ്ങി
കൊൽക്കത്ത യുവഡോക്ടർ കൊലക്കേസ്: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

Related posts