
ലഹരി കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബിനീഷ് കോടിയേരി അറസ്റ്റിലായി ഒരുവർഷം ആകുന്ന സമയത്താണ് ജാമ്യം അനുവദിച്ചത്.
ഹൈക്കോടതിയിൽ ഏഴ് മാസത്തോളമാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്.
സെഷൻസ് കോടതിയിൽ നേരത്തെ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതിനുശേഷമാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ലഹരി കടത്ത് കേസിൽ പ്രതിയായ അനൂപ് മുഹമ്മദുമായി ചേർന്നാണ് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചതായി ഇ ഡി പറയുന്നത്.
കഴിഞ്ഞ ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിൽ ആയിരുന്നു.
Story highlight : Bineesh kodiyeri gets bail in money laundering case.