ഹോക്കിയിൽ ഇന്ത്യയെ തോൽപ്പിച്ചുകൊണ്ട് ഓസ്ട്രേലിയൻ വിജയം

Anjana

ഹോക്കിയിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു
ഹോക്കിയിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു
Photo Credit: AFP

ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ തോൽവി നേരിടേണ്ടി വന്നു. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് പുരുഷ വിഭാഗം പൂൾ എ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തുവിട്ടത്.

ഏഴു ഗോളുകളാണ് ഇന്ത്യൻ ഗോൾവല കാത്ത മലയാളി താരം പി.ആർ. ശ്രീജേഷിനെ കാഴ്ചക്കാരനാക്കി ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയ അടിച്ചുകയറ്റിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

3–2ന് ഇന്ത്യ ന്യൂസീലൻഡിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചു. ജപ്പാനെ 5–3നും ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ തോൽപ്പിച്ചു.

ബ്ലെയ്ക് ഗോവേഴ്സ് ഓസ്ട്രേലിയയ്ക്കായി ഇരട്ടഗോൾ നേടി. ഗോവേഴ്സ് ഓസീസിനായി ഗോൾ നേടിയത് 40, 42 മിനിറ്റുകളിലാണ്.

ബാക്കി ഗോളുകൾ ഡാനിയൽ ബീൽ (10), ജെറമി ഹെയ്‌വാർഡ് (21), ആൻഡ്രൂ ഒഗിൽവി (23), ജോഷ്വ ബെൽറ്റ്സ് (26), ടിം ബ്രാൻഡ് (51) എന്നിവരുടേതായിരുന്നു.

34–ാം മിനിറ്റിൽ ഇന്ത്യയുടെ ആശ്വാസ ഗോൾ ഇരുപത്തൊന്നുകാരൻ താരം ദിൽപ്രീത് സിങ് നേടി. ഇന്ത്യയ്ക്ക് ഇനിയും പൂൾ എയിൽ സ്പെയിൻ, അർജന്റീന, ജപ്പാൻ എന്നീ ടീമുകൾക്കെതിരെ മത്സരങ്ങളുണ്ട്.

ചൊവ്വാഴ്ച സ്പെയിനെതിരെയാണ് അടുത്ത മത്സരം നടക്കുക. തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷകൾ നിലച്ചിട്ടില്ല.

Story highlight: Australia defeated India in hockey.