ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ.
രമ്യ ഹരിദാസ്, വി.ടി. ബൽറാം, റിയാസ് മുക്കോളി തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഹോട്ടലിൽ ഭക്ഷണത്തിനായി കാത്തിരുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
ദൃശ്യങ്ങൾ പകർത്തിയ സുൽത്താൻ പേട്ട് സ്വദേശി എംപിയല്ലേന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്ക് ഇല്ലേയെന്നും ചോദിച്ചു. ഇതിനു മറുപടിയായി പാഴ്സൽ വാങ്ങാനാണ് വന്നതെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു.
പാഴ്സൽ വാങ്ങാനെത്തുന്ന സാധാരണക്കാർ പുറത്താണ് നിൽക്കാറുള്ളതെന്നും ഇവർക്ക് മാത്രമെന്തിന് ഇളവ് നൽകിയിയെന്നും യുവാവ് വീഡിയോയിലൂടെ ഹോട്ടൽ ഉടമസ്ഥരോട് ചോദിക്കുന്നുണ്ട്. തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
Story Highlights: Congress leaders violated covid protocol.