പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് 20 കോടിയോളം രൂപയുടെ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്. സോനുവും പങ്കാളികളും ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതിനുശേഷം ആദായ നികുതി വകുപ്പ് അറിയിച്ചു.
2012ൽ ഇത്തരത്തിൽ സോനു സൂദിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. സോനു സൂദ് നിയമവിരുദ്ധമായ വായ്പകൾ സംഘടിപ്പിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങിയതായുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
ഡൽഹിയിൽ ആംആദ്മി സർക്കാർ രൂപം നൽകിയ പ്രോജെക്ടിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു സോനു സൂദ്. തൊട്ടുപിന്നാലെ ഉണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം.
കോവിഡ് മഹാമാരി കാലത്ത് കുടിയേറ്റ തൊഴിലാളികൾക്കും സാധാരണക്കാർക്കുമായി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിരുന്നു. തന്റെ അഭിനയ മികവിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിരവധി ആരാധകരെയും അംഗീകാരവും നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
Story Highlights: Actor Sonu Sood evaded Tax of Over 20 crore says Income Tax Department.