പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു.

Anjana

Updated on:

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു
പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

സുരക്ഷാ സേന 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ അബു സെയ്ഫുള്ളയെ വധിച്ചു. ജെയ്‌ഷെ കമാന്‍ഡറെ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്.

ഇയാള്‍ അറിയപ്പെട്ടിരുന്നത് ലംബു എന്ന പേരിലായിരുന്നു. കുറച്ചുനാളുകളായി സൈന്യം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇയാള്‍ കിഴക്കന്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. വിവിധ ആക്രമണങ്ങളിലെ സൂത്രധാരനായ ഇയാൾ ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവാണ്.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത് 2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു. പുല്‍വാമ ജില്ലയിലെ ദേശീയപാതയില്‍ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം.

100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദ് എന്ന ചാവേര്‍ ഓടിച്ച കാറില്‍ ഉണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തില്‍ ബസും കാറും തിരിച്ചറിയാൻ കഴിയാത്ത വിധം തകര്‍ന്നു . 100 മീറ്റര്‍ ചുറ്റുവട്ടത്ത് മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു.

തിരിച്ചടിയായി പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പന്ത്രണ്ടാം ദിവസമാണ്.

Story highlight: Pulwama attack mastermind killed by Security forces.